പത്തനംതിട്ടയിൽ നിന്ന് കഞ്ചാവ്, ആലപ്പുഴയിൽ മെത്താംഫിറ്റമിൻ, എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും പത്തനംതിട്ടയിൽ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശി നയാബ്.കെ (36) ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ സച്ചിൻ.എസ്.എസും സംഘവുമാണ് കേസ് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ എസ്. മധു, രാജീവ്‌. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലാൽ, ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമില, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മല്ലപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനു ബാബുവും പാർട്ടിയും ചേർന്ന് 1.2 കിലോ ഗ്രാം കഞ്ചാവുമായി ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനു എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടറിനെ കൂടാതെ പ്രിവന്റീവ് ഓഫീസർ സുശീൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്തു, അഭിജിത്ത് ചന്ദ്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ഭാഗ്യലക്ഷ്മി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...