വൈദ്യുതി കൊണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ച സംഭവം ; പ്രതി കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി: തൃശ്ശൂര്‍ വരവൂര്‍ വേട്ടാണകുന്ന് ഭാഗത്ത് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കീഴടങ്ങി. കാട്ടുപന്നി വേട്ടയ്ക്കായി വൈദ്യുതി കൊണിയൊരുക്കിയ എടത്തിക്കര വീട്ടില്‍ സന്തോഷ് (52) ആണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി.ആര്‍. സന്തോഷ് അറിയിച്ചു. പെരുമ്പാവൂരില്‍ നിന്നു വരവുര്‍ പിലക്കാട് വന്നു താമസമാക്കിയ ആളാണ് സന്തോഷ്. ചീരമ്പത്തൂര്‍ രവീന്ദ്രന്‍ (57) അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. വയലിലൂടെ മീന്‍ പീടിക്കാന്‍ പോയതായിരുന്നു ഇരുവരും.

കാട്ടുപന്നി വേട്ടയ്ക്കായി ഒരുക്കിയ വൈദ്യുതികൊണിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപന്നിയുടെ ജഡവും സമീപത്തുനിന്ന് കണ്ടെടുത്തിരുന്നു. പോലീസ് പ്രതിയെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പന്നി വേട്ടയ്ക്കായി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് ലൈന്‍ വലിച്ചായിരുന്നു കാട്ടുപന്നികളെ വേട്ടയാടിയിരുന്നത് എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ തെളിവെടുപ്പിന് എത്തിച്ച വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ പോലിസ് ജീപ്പ് തടഞ്ഞ് പ്രതിഷേധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...