കോന്നിയിൽ കഞ്ചാവ് മാഫിയ സജീവം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ കഞ്ചാവ് മാഫിയ സജീവമാകുന്നു. കഴിഞ്ഞ ദിവസമാണ് നിർമ്മാണം നടക്കുന്ന കോന്നി കെ എസ് ആർ റ്റി സി ഡിപ്പോയുടെ പരിസരത്ത് നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. ഉദ്യോഗസ്ഥർ വരുന്നത് കണ്ട് പ്രതികൾ ഓടി രക്ഷപെടുകയും ചെയ്തു. ആഗസ്റ്റ് മാസത്തിൽ മൂന്നും ഈ മാസം ഒരു കേസും ആണ് കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കോന്നി എക്‌സൈസ് റേഞ്ച് സംഘം രജിസ്റ്റർ ചെയ്തത്. ജില്ലക്ക് പുറത്ത് നിന്നും എത്തിക്കുന്ന കഞ്ചാവ് വലിയ വിലയിൽ ആവശ്യക്കാർക്ക് വിറ്റഴിക്കുന്നതായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ആൾ താമസമില്ലാത്ത സ്ഥലങ്ങൾ എന്നിവിടങ്ങൾ ആണ് കഞ്ചാവ് മാഫിയ പലപ്പോഴും താവളമാക്കുന്നത്.

കോന്നിയിൽ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി ഡിപ്പോ പരിസരം കേന്ദ്രീകരിച്ച് മുൻപും എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ പലപ്പോഴും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ഈ തവണയും കഞ്ചാവ് മാത്രമാണ് ലഭിച്ചത്. പ്രതികൾ വില്പന നടത്തി വന്നിരുന്ന കഞ്ചാവ് ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. മലയോര മേഖല കേന്ദ്രീകരിച്ചും കഞ്ചാവ് മാഫിയ സജീവമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്‌കൂളുകളിൽ അടക്കം വിവിധ രൂപങ്ങളിൽ ആണ് ലഹരി വസ്തുക്കൾ ഇത്തരക്കാർ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നത്. കോന്നി കെ എസ് ആർ റ്റി സി സ്റ്റേഷനിലെ ബേക്കറി കേന്ദ്രീകരിച്ചും ലഹരി വില്പന വ്യാപകമാകുന്നതായി ബന്ധപെട്ടവർക്ക് പരാതി ലഭിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിലും കഞ്ചാവ് ഉപയോഗം വർധിക്കുന്നതായാണ് അറിയുവാൻ കഴിയുന്നത്. ഇവർ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കേണ്ടത് ആവശ്യമാണ്. എക്‌സൈസ്സും പോലീസും നടത്തുന്ന പരിശോധനകൾ മാഫിയകൾ മുൻകൂട്ടി അറിയുന്നത് കൊണ്ടാണ് രക്ഷപെടുന്നത് എന്നും ബന്ധപെട്ടവർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...