പന്തളം മാവരപ്പാറ, മുട്ടാർ നീർച്ചാലിൽ മാലിന്യക്കൂമ്പാരം

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : എം. ​സി റോ​ഡി​ൽ പ​ന്ത​ളം പാ​ല​ത്തി​ന് സ​മീ​പ​ത്തെ മാ​വ​ര​പ്പാ​റ മു​ട്ടാ​ർ നീ​ർ​ച്ചാ​ൽ കു​റു​ന്തോ​ട്ട​യും പാ​ല​ത്തി​ന​രി​കി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​ത്​ നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തു കാ​ര​ണം മാ​ലി​ന്യം ത​ള്ളു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​ണ്. പ​രി​സ​ര​ത്തെ ക​ട​ക​ളി​ലെ മാ​ലി​ന്യ​വും ഇ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന എം.​സി റോ​ഡി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ മൂ​ക്ക​ത്തു​വി​ര​ൽ വെ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

സ​മീ​പ​ത്തെ പ്രൈ​വ​റ്റ് ബ​സ്​​സ്റ്റാ​ൻ​ഡി​ലും ചേ​ർ​ന്നു​ള്ള കു​റു​ന്തോ​ട്ട​യം തോ​ട്ടി​ൽ ച​രു​വി​ൽ മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​ണ്. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്തു​ക്ക​ളാ​ണ് വ​ലി​ച്ചെ​റി​യു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ക​ട​ക​ളു​ടെ മു​ന്നി​ലും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​ണ്ട്. പാ​ല​ത്തി​ന് സ​മീ​പം ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​ർ പു​റ​മ്പോ​ക്കി​ലാ​ണ് മാ​ലി​ന്യ​ക്കൂ​മ്പാ​രം പ്ര​ധാ​ന​മാ​യു​ള്ള​ത്. പ്ര​ദേ​ശ​ത്ത് കാ​ടു​വ​ള​ർ​ന്ന് പ​ന്ത​ലി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. സ്ഥ​ല​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ക​പ്പു​ക​ളും കു​പ്പി​ക​ളും അ​ട​ക്കം വ​ലി​ച്ചെ​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ കാ​റ്റി​നും മാ​ലി​ന്യ​ത്തി​ന്‍റെ ഗ​ന്ധ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....