കെ.ഐ.പി കനാൽ റോഡുകളിലും കെ.പി.റോഡിന്‍റെ വശങ്ങളിലും മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കല്ലട ജലസേചനപദ്ധതി കനാലുകളിലും (കെ.ഐ.പി.), കനാൽ റോഡുകളിലും കെ.പി.റോഡിന്‍റെ വശങ്ങളിലും മാലിന്യം തള്ളുന്നതു പതിവാകുന്നു. റോഡിലൂടെ പോകുന്നവരും സമീപത്തെ താമസക്കാരും ദുർഗന്ധംകാരണം ബുദ്ധിമുട്ടുകയാണ്. മഴക്കാലമായതോടെ പകർച്ചവ്യാധികൾ പടരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. മാലിന്യം നീക്കുന്നതിന് കെ.ഐ.പി. അധികൃതരോ പഞ്ചായത്തോ ആരോഗ്യവകുപ്പോ നടപടിയെടുക്കുന്നില്ല. കെ.പി.റോഡിനു സമാന്തരമായാണ് ആദിക്കാട്ടുകുളങ്ങര മുതൽ ചാരുംമൂട് വരെ കെ.ഐ.പി. കനാൽ കടന്നുപോകുന്നത്. പ്രധാന കനാലിൽനിന്ന്‌ ഒട്ടേറെ ഉപകനാലുകളുമുണ്ട്. കനാലിന്റെ വശങ്ങൾ പലയിടത്തും കാടുപിടിച്ചുകിടക്കുകയാണ്. ഈ ഭാഗങ്ങളിലാണ് ഇറച്ചിമാലിന്യങ്ങളും ബേക്കറിമാലിന്യങ്ങളും പാഴ്‌വസ്തുക്കളുമടക്കം രാത്രിയിൽ കൊണ്ടുവന്നിടുന്നത്.

കനാൽറോഡുവഴി യാത്രചെയ്യുന്ന വിദ്യാർഥികളടക്കമുള്ളവർക്ക് ദുർഗന്ധംകാരണം യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. കെ.ഐ.പി. കനാലിന്റെ വശങ്ങളിൽ കക്കൂസ്‌മാലിന്യം തള്ളുന്നതും പതിവാണ്. ടാങ്കർ ലോറികളിൽ ശേഖരിക്കുന്ന കക്കൂസ്‌മാലിന്യം കനാൽഭാഗങ്ങളിൽ തള്ളുന്നതും ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കിയേക്കും. കാക്കകളും മറ്റും മാംസാവശിഷ്ടങ്ങൾ കൊത്തിയെടുത്ത് സമീപവീടുകളിലെ കിണറുകളിലും പറമ്പുകളിലുമിടുന്നതും പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രദേശത്തെ പ്രധാന ജലസ്രോതസ്സായ വെട്ടിക്കോട്ട് ചാലിലും നൂറനാട് ലെപ്രസി സാനറ്റോറിയം ഭാഗത്തും മാലിന്യം തള്ളുന്നുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...