കുളനട-ആറന്മുള റോഡരികിൽ മാലിന്യം തള്ളുന്നത് പതിവ്

For full experience, Download our mobile application:
Get it on Google Play

കുളനട : കുളനട-ആറന്മുള റോഡരികിൽ ഉള്ളന്നൂർ ഭാഗത്ത്  മാലിന്യം ഉപേക്ഷിക്കുന്നത് പതിവാണ്. യാത്രക്കാർക്കും നാട്ടുകാർക്കും സ്‌കൂൾ കുട്ടികൾക്കും നടക്കാനാകാത്ത അവസ്ഥയാണ് പലപ്പോഴും. കുളനട-ഉള്ളന്നൂർ റോഡിൽ പൈവഴി കവലയ്ക്കുസമീപം ആർ.ആർ.യു.പി.സ്‌കൂളിനു സമീപമാണ് കൂടുതൽ ദുരിതം. കുറച്ചുനാൾമുമ്പ് റോഡിൽ ഇരുനൂറ് മീറ്ററോളം ഭാഗത്താണ് അറവുശാലയിലെ മാലിന്യം അഴുകിയ വെള്ളം ഒഴുക്കിവിട്ടത്. ഒരു കിലോമീറ്റർ അകലെ നിൽക്കാൻപോലും കഴിയാത്തവിധമായിരുന്നു ദുർഗന്ധം പരന്നത്. പാടത്തിനുസമീപത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത് കർഷകരെയും ബുദ്ധിമുട്ടിക്കുന്നു.

ആളൊഴിഞ്ഞ സ്ഥലങ്ങൾ നോക്കിയാണ് മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്നത്. പൈവഴി കവല കഴിഞ്ഞാൽ ആൾപ്പാർപ്പില്ലാത്ത സ്ഥലമാണ് പാടത്തിനരികിലായി ഉള്ളത്. ഇവിടെയാണ് സ്ഥിരമായി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത്. കുട്ടികൾ സ്‌കൂൾ വിട്ട് ഇറങ്ങിവരുന്ന ഭാഗമാണ് ഇത്. പൂഴിക്കാട് ചിറമൂടി പാടശേഖരം ഇത്തരത്തിൽ മാലിന്യം ഒഴുക്കുന്ന പ്രധാന കേന്ദ്രമാണ്. സന്ധ്യകഴിഞ്ഞാൽ വിജനമായ ഭാഗമാണ് ചിറമുടിയും തോണ്ടുകണ്ടം ഭാഗവും. പന്തളം സി.എം.ആശുപത്രിക്ക് സമീപമുള്ള ആമപ്പുറം വയലിന് സമീപത്തും മാലിന്യം ഒഴുക്കുന്നുണ്ട്. കുളനട ഭാഗത്ത് മാന്തുക ഒന്നാംപുഞ്ച, രണ്ടാംപുഞ്ച എന്നിവിടങ്ങളിലും ഐരാണിക്കുടി പാലത്തിനു സമീപത്തുമെല്ലാം ഇത്തരത്തിൽ മാലിന്യം ഉപേക്ഷിക്കുക പതിവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പി.ആര്‍.ഡി.യില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്മാരുടെ പാനലിലേക്ക് അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക്...

12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു : കവിയൂർ സ്വദേശിക്ക് മുപ്പത്തിയൊന്നര വര്‍ഷം കഠിനതടവും...

0
പത്തനംതിട്ട : 12 കാരിയായ പെൺകുട്ടിയെയും അമ്മയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ...

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന്...

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി...