മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ : പത്തനംതിട്ട നഗരസഭ പരിധിയിലെ ചിത്രപ്രദർശനം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കിടയിൽ മാലിന്യ സംസ്കരണത്തെക്കുറിച്ചുളള അവബോധം വളർത്തുന്നതിനായി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ച് പത്തനംതിട്ട ജില്ലാ ശുചിത്വ മിഷൻ. സ്കൂൾ കുട്ടികളിൽ ശുചിത്വ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുതലത്തിലും നഗരസഭതലത്തിലും ജില്ലാ ശുചിത്വ മിഷൻ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. പരിപാടി സംഘടിപ്പിച്ച എല്ലാ വിദ്യാലയങ്ങളിലും കു‌ട്ടികൾ ചിത്രപ്രദർശനത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഒരു പഠന വേദിയാക്കി മാറ്റി. 2024 സ്വച്ഛതാ ഹി സേവ (എസ്എച്ച്എസ് 2024) ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്ര രചന മത്സരത്തിലൂടെ ലഭിച്ച കുട്ടികളുടെ രചനകളാണ് പ്രദർശനത്തിന് എത്തിക്കുന്നത്.

പത്തനംതിട്ട നഗരസഭാ തല ചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം മാർത്തോമ എച്ച്എസ്എസ്സിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത് കുമാർ നിർവഹിച്ചു. കെഎസ്ഡബ്ല്യു എംപിയെ (കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്) പ്രതിനിധീകരിച്ച് പത്തനംതിട്ട നഗരസഭ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയർ എ കെ അനില, ശുചിത്വ മിഷൻ റിസോഴ്‍സ് പേഴ്‍സണായ അശ്വതി, പത്തനംതിട്ട നഗരസഭ യെങ് പ്രൊഫഷണൽ എച്ച് ഋതുപർണ്ണ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള ആണ് ഇവന്റ് കൺവീനർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...