കുമ്പഴ – മലയാലപ്പുഴ റോഡിൽ പൂന്തോട്ടമൊരുക്കി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – മലയാലപ്പുഴ റോഡിൽ പൂന്തോട്ടമൊരുക്കി നഗരസഭ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌. കാടു കയറുന്നതിനും മാലിന്യ നിക്ഷേപത്തിനും പരിഹാരമായി കുമ്പഴ മലയാലപ്പുഴ റോഡിൽ പൂച്ചെടികളും വൃക്ഷങ്ങളും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കാൻ ആരംഭിച്ചു. കഴിഞ്ഞവർഷം 50ബഡ്ഡ് പേര തൈകൾ നട്ടിരുന്നു. അതിൽ പകുതിയിലേറെയും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ബാക്കിയുള്ളവ കായ്കൾ ആയി തുടങ്ങി. സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച തൈകൾക്ക് പകരമായി പുതുതായി 100 മഞ്ഞക്കോളാമ്പി ചെടിയുടെ തൈകളും യെല്ലോ പാം, സ്റ്റാർ ആപ്പിൾ, റമ്പൂട്ടാൻ തുടങ്ങി പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ട് പിടിപ്പിച്ചു.

റോഡിന്റെ ഇരുവശവും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു മനോഹരം ആക്കുകയാണ് ലക്ഷ്യം. ഇതിന് പ്രധാന തടസ്സം സാമ്പത്തികമാണ്. നിലവിൽ സ്വന്തം ചെലവിലാണ് ഇവർ തൈകൾ വാങ്ങി നടുന്നതും പരിചരണവുമെല്ലാം. നല്ല രീതിയിൽ പൂന്തോട്ടം നിർമ്മിച്ച് കാത്തു പരിപാലിക്കുന്നതിൽ വാഹനങ്ങളിലുള്ള വഴിയോര കച്ചവടക്കാരും അശ്രദ്ധമായ വാഹന പാർക്കിംഗും തടസ്സമാണ്. ചെടികൾ നടുന്നതിന് സഹായകമായി സ്ഥിരം സമിതി അധ്യക്ഷന്റെ ഭാര്യയും മുൻ നഗരസഭാ കൗൺസിലറും ആയ ബിജിമോൾ മാത്യുവും ഒപ്പമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...