പാചകവാതക വില വര്‍ദ്ധനവ് ; പ്രതിഷേധ പ്രകടനം നടത്തി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വാണിജ്യ പാചകവാതകത്തിന്റെ വിലവര്‍ദ്ധനവില്‍ നടുവൊടിഞ്ഞ്‌ ഹോട്ടലുടമകള്‍. ഇന്നലെ മാത്രം 256 രൂപയും കഴിഞ്ഞ അഞ്ചുമാസമായി 530രൂപയുമാണ് ഒരു സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത്. ശരാശരി അഞ്ച് സിലിണ്ടര്‍ ഉപയോഗിക്കുന്ന ഒരുചെറുകിട സ്ഥാപനത്തിന് പാചകവാതക ഇനത്തില്‍ മാത്രം ദിവസം 2700 രൂപയോളം അധികചിലവ് വരും.

കൂടാതെ പച്ചക്കറി,​ പലവ്യഞ്ജനം തുടങ്ങിയ എല്ലാസാധനങ്ങള്‍ക്കും വലിയതോതില്‍ വിലവര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങള്‍ക്ക് വിലവര്‍ദ്ധിപ്പിക്കാതിരിക്കാന്‍ തൊഴിലാളികളെ ചുരുക്കിയും മറ്റുമാണ് സ്ഥാപനങ്ങള്‍ അതിജീവനം നടത്തുന്നത്. ഹോട്ടലുടമകളുടെ നെട്ടെല്ല് ഒടിക്കുന്ന ഇന്ധനവിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ തൊടുപുഴ ഇന്‍കംടാക്‌സ് ഓഫീസിനു മുമ്പില്‍ ധര്‍ണയും പ്രതിഷേധ പ്രകടനവും നടത്തി.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.എന്‍. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ പി.കെ.മോഹനന്‍ ജയന്‍ജോസഫ് പ്രവീണ്‍ വി. വില്‍ബര്‍ട്ട് ജേക്കബ്ബ് പ്രതീഷ്‌കുര്യാസ് കണ്ണന്‍ പി.ആര്‍. പ്രതീപ് കെ. ബി നൗഷാദ് ടി.കെ. സജി പി.ആര്‍.ബേബിജോസഫ് എം.ആര്‍.ഗോപന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...