ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പ്രതാപ്ഗഡ് : ​ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ രണ്ടുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ്​ഗഢ് ജില്ലയിലാണ് അപകടം. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പടക്കം വില്‍പനക്കാരനായ അഷ്ഫാഖ് എന്നയാളുടെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് അപകടം നടന്നതെന്ന് എസ്‌എച്ച്‌ഒ ബച്ചേ ലാല്‍ പറഞ്ഞു. ടൈല്‍സ് മുറിക്കുന്ന യന്ത്രത്തില്‍ നിന്ന് തീപ്പൊരി പടക്കങ്ങളിലേക്ക് വീണതോടെ തീ പടര്‍ന്നു.

തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന എല്‍പിജി സിലിണ്ടറിന് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതായും പോലീസ് വ്യക്തമാക്കി. ഷക്കീല്‍ (48), സന്ദീപ് പട്‌വ (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രയാഗ്‌രാജിലെ എസ്‌ആര്‍എന്‍ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമരത്തിന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ് ; രാത്രി മുഴുവൻ ജന്തർ മന്തറിൽ സമരം...

0
ന്യൂഡൽഹി: മന്ത്രി ധർമ്മേന്ദ്ര പ്രധാന രാജിവെക്കുന്നത് വരെ ജന്തർ മന്തറിലെ സമരം...

പാലക്കാട് ജെസിബി വൃത്തിയാക്കുന്നതിനിടെ അപകടം ; വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന്...

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...