ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഉന്തുവണ്ടിയില്‍ കടലക്കച്ചവടം നടത്തുന്നതിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണ് വൈകീട്ട് പൊട്ടിത്തെറിച്ചത്. ബാലുശ്ശേരി പോലീസിന്റെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിലെ ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തീയണച്ചു. ഗ്യാസ് സിലിണ്ടര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി അപകടം ഒഴിവാക്കി.

ഗ്യാസ് ലീക്കായതോടെ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ജനങ്ങള്‍ പരിഭ്രാന്തരായി പല വഴികളിലേയ്ക്ക് ഓടി മാറുകയായിരുന്നു. അതിനാല്‍ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവരം അറിഞ്ഞ് അഗ്നിശമന സേനയെത്തി സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും വെള്ളമടിച്ച് കഴുകി വാതകത്തിന്റെ സാന്നിദ്ധ്യം ഒഴിവാക്കി. ഗ്യാസ് ഡിക്ടറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ജനങ്ങളെയും ബസ്സുകളെ മറ്റും സ്റ്റാന്‍ഡിലേയ്ക്കു കടത്തി വിട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...