കൊടകര : കോടാലിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ. നിയമവിരുദ്ധമായാണ് സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കണ്ടെത്തി. ഗ്യാസ് അടുപ്പുകള്‍ സര്‍വീസ് നടത്തുന്നതിന് മാത്രമാണ് സ്ഥാപനത്തിന് അനുമതിയുള്ളതെന്നും ഫയര്‍ ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
സ്ഥാപനം പൂര്‍ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തിരുന്നു. ആളപായം ഉണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. സമീപത്തെ വ്യാപാര സമുച്ചയത്തിലെ 2 കടകള്‍ക്കും നാശം സംഭവിച്ചിരുന്നു. ലിഫ്റ്റ് പൂര്‍ണമായും കത്തിനശിച്ചു. അശ്രദ്ധമായി ഗ്യാസ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്തതിന് കടയുടമയെ പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. ഇന്നലെ 10.30നായിരുന്നു സംഭവം.