ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേക്ക് വീണ സംഭവം ; ഡ്രൈവര്‍ക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട് : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി റോഡിലേക്ക് തെറിച്ച്‌ വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി.
ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന് മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് മാസത്തേക്ക് അയോഗ്യത കല്‍പ്പിച്ചു. 2022 ഏപ്രില്‍ 13 മുതല്‍ ജൂലായ് 12 വരെയാണ് മഞ്ചേരി സ്വദേശി ജസീറിന്റെ ലൈസന്‍സിന് മണ്ണാര്‍ക്കാട് അഡീഷണല്‍ ലൈസന്‍സിങ് അതോറിറ്റി അയോഗ്യത കല്‍പ്പിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 19 (1), കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 21 പ്രകാരം മണ്ണാര്‍ക്കാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്നേ ദിവസം ബസില്‍ കണ്ടക്ടറായി ജോലി നോക്കിയിരുന്നയാള്‍ക്ക് ലൈസന്‍സില്ലായിരുന്നുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും ഡോര്‍ തുറന്ന് വെച്ച്‌ വാഹനമോടിച്ചതില്‍ ഉടമയ്‌ക്കെതിരെയും നപടിയുണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മാജിത തസ്‌നീം ബസില്‍ നിന്നും തെറിച്ച്‌ റോഡിലേക്ക് വീണത്. പരിക്കേറ്റ കുട്ടിയെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...