നിങ്ങള്‍ വീട്ടില്‍ പാചകവാതകം ഉപയോഗിക്കുന്നുണ്ടോ?, എങ്കില്‍ ഇതും കൂടി അറിഞ്ഞിരിക്കുക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാചകവാതക വില കൈപൊള്ളിക്കുന്നതിനിടയില്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കാന്‍ ഡെലിവറി സ്റ്റാഫുകള്‍ അനധികൃതമായി ഈടാക്കുന്നത് 30 മുതല്‍ 100 രൂപ വരെ. വീടുകളില്‍ സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജ്ജുള്‍പ്പെടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് മിക്കവര്‍ക്കും അറിയില്ല. ഡെലിവറി ചാര്‍ജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്രപൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കുന്നു. എന്നാല്‍ തട്ടിപ്പ് ചോദ്യം ചെയ്‌താല്‍ ഗ്യാസ് ഏജന്‍സിയില്‍ നേരിട്ട് ചെന്ന് സിലിണ്ടര്‍ എടുക്കണമെന്നാകും ഡെലിവറി സ്റ്റാഫുകളുടെ മറുപടി.

ലിക്വിഡ് പെട്രോളിയം ഗ്യാസ് (റെഗുലേഷന്‍ ഒഫ് സപ്ലൈ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍) ഓര്‍ഡര്‍ 2000 എന്ന നിയമത്തിന്റെ കീഴിലാണ് പാചകവാതക വിതരണം. ഉപഭോക്താവ് കണക്ഷന്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ ഏജന്‍സി നിര്‍ബന്ധമായും സിലിണ്ടറെത്തിക്കണം. രജിസ്റ്റര്‍ ചെയ്ത മേല്‍വിലാസത്തില്‍ സിലിണ്ടറെത്തിക്കാന്‍ കഴിയില്ലെങ്കില്‍ അതിനുള്ള അനുമതി ഉപഭോക്താവില്‍ നിന്ന് ഏജന്‍സി എഴുതിവാങ്ങണമെന്നാണ് നിയമം.

ഡെലിവറി ചാര്‍ജ്

 0 – 5 കി. മീറ്റര്‍ – ഇല്ല
 5 – 10 കി. മീറ്റര്‍ – 20 രൂപ
 10 – 15 കി. മീറ്റര്‍ – 25 രൂപ
 15 കി. മീറ്ററില്‍ കൂടുതല്‍ – 30 രൂപ (പരമാവധി)

സിലിണ്ടറിന്റെ ഭാരം ഉപഭോക്താവ് അറിയണം
 നിറഞ്ഞ സിലിണ്ടറിന്റെ ഭാരം- 29.5 കി.ഗ്രാം
 അതില്‍ പാചകവാതകം – 14.2 കി.ഗ്രാം, സിലിണ്ടറിന്റെ ഭാരം – 15.3 കി.ഗ്രാം
 സിലിണ്ടര്‍ കൊണ്ടുവരുന്ന വാഹനത്തില്‍ ഇലക്‌ട്രോണിക് ത്രാസ് നിര്‍ബന്ധം.
 ഉപഭോക്താവ് ആവശ്യപ്പെട്ടാല്‍ സിലിണ്ടര്‍ തൂക്കി ഭാരം ഉറപ്പാക്കണം
 ഭാരം തൂക്കിയില്ലെങ്കില്‍ ഉപഭോക്താവിന് സിലിണ്ടര്‍ തിരസ്കരിക്കാം.
 തൂക്കക്കുറവ് കാണിച്ച്‌ ലീഗല്‍ മെട്രോളജിയില്‍ പരാതി കൊടുക്കാം
 ഏജന്‍സിയില്‍ പോയി സിലിണ്ടറെടുത്താല്‍ ഉപഭോക്താക്കള്‍ക്കുള്ള റിബേറ്റ് – 27 രൂപ

 ശിക്ഷിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ല
ഏജന്‍സികള്‍ കേന്ദ്രപൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് കീഴിലായതിനാല്‍ സംസ്ഥാന വകുപ്പുകള്‍ക്ക് ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ പൂര്‍ണ അധികാരമില്ല. ഇതുസംബന്ധിച്ച്‌ താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന പരാതി നടപടിയെടുക്കാന്‍ ഓയില്‍ കമ്പനികള്‍ക്ക് നല്‍കുകയാണ് പതിവ്. തുടര്‍ന്ന് നടപടിയില്ലെങ്കില്‍ ഉപഭോക്താവ് ഏജന്‍സിയുടെ മാനേജരെയും കളക്ടറെയും സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കില്‍ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...