അടി അൽപം കൂടുന്നുണ്ട് ; കുടിയിലും കേരളം നമ്പർ വൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആലപ്പുഴക്കാരുടെ കുടി അൽപം കൂടുതലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേയിലും വ്യക്തമാകുന്നു. കുടിയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴക്കാരും. ആലപ്പുഴയിലെ പുരുഷൻമാരിൽ 29% പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബവ്റിജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചിട്ടുണ്ട്.

ബാക്കി ഇനങ്ങളും ബീയറും എല്ലാം കൂടി 1.4 ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2% പേർ മാത്രമേ കുടിക്കു. 15 വയസ്സിനു മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8% മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9% ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7%, ഗ്രാമങ്ങളിൽ 21% പുരുഷൻമാരും മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്കു തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4% പുരുഷൻമാർക്കു മദ്യസേവ ഉണ്ട്. സ്ത്രീകൾ 0.6%. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. റം തൊട്ടുപിന്നിലുണ്ട്.

മൂന്നാംസ്ഥാനം തൃശൂരിനാണ്. 26.2% പുരുഷൻമാർ മദ്യം ഉപയോഗിക്കും. 0.2% സ്ത്രീകളും. തൃശൂരുകാർക്കും ഇഷ്ടം ബ്രാൻഡിയാണ്. റമ്മിനോട് പ്രിയമില്ല. മലപ്പുറത്താണ് മദ്യപാനം ഏറ്റവും കുറവ്. 7.7% പുരുഷൻമാരേ മദ്യപിക്കാറുള്ളൂ. ഇഷ്ട മദ്യം ബ്രാൻഡി. സ്ത്രീകളിൽ മദ്യപാന ശീലം കൂടുതൽ വയനാട് ജില്ലയിലാണ്: 1.2%. എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട് ജില്ലകളും ബ്രാൻഡിപ്രിയരാണ്. കൊല്ലം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവ റമ്മിനോട് ആഭിമുഖ്യം കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...