2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യത താന്‍ കാണുന്നില്ല : ഗുലാം നബി ആസാദ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയ സാധ്യത താന്‍ കാണുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ചില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ഗുലാം നബി ആസാദിന്റെ വാക്കുകള്‍.

‘കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതിക്കോ കേന്ദ്രസര്‍ക്കാരിനോ മാത്രമേ കഴിയൂ. നിലവിലുള്ള കേന്ദ്രസര്‍ക്കാര്‍ അത് റദ്ദാക്കി. അതുകൊണ്ട് പുതിയൊരു സര്‍ക്കാര്‍ വരേണ്ടി വരും. പക്ഷേ 2024 ലും കോണ്‍ഗ്രസ് 300 സീറ്റുകള്‍ നേടുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. 300 സീറ്റുകള്‍ നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള യാതൊരു സാധ്യതയും ഇപ്പോള്‍ കാണുന്നില്ല’ ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, രാഷ്‌ട്രീയപരമായ കാര്യങ്ങളിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും മറുപക്ഷത്തുള്ളവരെ അധിക്ഷേപിച്ച്‌ സംസാരിക്കുന്നതിന് പകരം പ്രവര്‍ത്തിച്ച്‌ കാണിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുന്ന രീതിയില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...