ഗ്യാസ് സിലിൻഡറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി ; ഉപഭോക്താക്കള്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് :  പാചകവാതക സിലിൻഡറുകൾക്ക് അമിതവില ഈടാക്കുന്നതായി പരാതി. സർക്കാർ നിശ്ചയിച്ചതിൽ നിന്ന് 100 രൂപ വരെ ചിലയിടങ്ങളിൽ അധികം വാങ്ങുന്നതായും പരാതിയുണ്ട്. പാചകവാതകത്തിനുണ്ടാകുന്ന വിലവർധനയുടെ മറവിലാണ് വിതരണക്കാർ കൊള്ള നടത്തുന്നതെന്ന് ഉപയോക്താക്കൾ പറയുന്നു.

വിതരണക്കാരോട് വിലയെപ്പറ്റി ചോദിച്ചാൽ സർക്കാർ വില വർധിപ്പിച്ചതാണെന്നാണ് മറുപടി. അതേസമയം, എടുക്കുന്ന സിലിൻഡറുകളുടെ ബില്ല് ചോദിച്ചാൽ വിതരണക്കാർ അത് നൽകാറില്ല. എന്തെങ്കിലും ന്യായങ്ങൾ നിരത്തി ഒഴിഞ്ഞുമാറും.

പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിവിധ ഏജൻസികളാണ് മലയോര മേഖലയിൽ സിലിൻഡറുകൾ വിതരണംചെയ്യുന്നത്. ഓരോ ഏജൻസിയും ഈടാക്കുന്നത് ഓരോ വിലയാണ്. മിക്കവരും സർക്കാർ നിശ്ചയിച്ചിട്ടുള്ളതിൽനിന്ന് 60 മുതൽ 100 വരെ രൂപയാണ് അധികമായി ഈടാക്കുന്നത്.

അമിത വില സംബന്ധിച്ച് പരാതി ഉന്നയിച്ചാൽ ഉപയോക്താക്കൾക്ക് സിലിൻഡറുകൾ നൽകാൻ വിസമ്മതിക്കുന്നതായും പറയുന്നു. ഗ്യാസ് ഏജൻസികൾ വിതരണ വാഹനത്തിൽ വിലയും സ്റ്റേക്കുമെല്ലാം പ്രദർശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കാറില്ല. വിതരണമെല്ലാം തോന്നുംപടിയാണ്. അമിതവില സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതിക്കും നടപടി ഉണ്ടാകില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...