ആന്ധ്രാപ്രദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച ; 50 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റില്‍ വാതക ചോര്‍ച്ച. 50 തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനകപള്ളി ജില്ലയിലെ ബ്രാന്‍ഡിക്‌സ് സ്‌പെഷ്യല്‍ എകണോമിക് സോണിലാണ് അപകടം. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജില്ലയില്‍ വാതക ചോര്‍ച്ച ഉണ്ടാകുന്നത്. ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോര്‍ച്ചയുണ്ടായത്. 50 പേരെ ആശുപത്രികളിലേക്ക് മാറ്റി, പരിസരത്ത് ഒഴിപ്പിക്കല്‍ നടന്നുവരികയാണെന്ന് – അനകപ്പള്ളി പോലീസ് സൂപ്രണ്ട് പറഞ്ഞു. തൊഴിലാളികള്‍ മുഴുവന്‍ സ്ത്രീകളാണ്. ഇവരിൽ ചിലരെ മെഡിക്കല്‍ സെന്ററില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ 3 ന് ജില്ലയില്‍ സമാനമായ സംഭവം ഉണ്ടായി. പോറസ് ലബോറട്ടറീസ് യൂണിറ്റില്‍ അമോണിയ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ 200 ലധികം സ്ത്രീ തൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹൈദ്രാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയിലെ വിദഗ്ധ സംഘം ലാബ് സന്ദര്‍ശിച്ച്‌ ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ബസിനടിയിൽപ്പെട്ടു : യുവതിക്ക് ദാരുണാന്ത്യം ; സഹോദരന് പരിക്ക്

0
കോട്ടയം : നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു...

ചെങ്ങന്നൂർ ഉമയാറ്റുകരയിൽ ജനവാസ മേഖലയിൽ കൂറ്റൻ പെരുമ്പാമ്പ് ; പിടികൂടി വനംവകുപ്പ്

0
ആലപ്പുഴ: ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഉമ്മിയാറ്റുകരയിൽ സ്വകാര്യ ആശുപത്രിക്ക് സമീപത്തുനിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി....

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കൽ : ഹർജിക്കാരോട് മറുപടി നൽകാനാവശ്യപ്പെട്ട് സുപ്രീംകോടതി

0
ന്യൂഡൽഹി : പേനയും കടലാസും ഒഴിവാക്കി നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ അധിക്ഷേപിച്ച് പോസ്റ്റിട്ടു ; യുവാവ് അറസ്റ്റിൽ

0
കോഴിക്കോട് : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ...