ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗുരുതര പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ചായ ഉ ണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന് ഫ്രിഡ്ജ് തുറന്ന സമയം തീ ആളി പടരുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു. തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം സംഭവിച്ചത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...