ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി ഹൗസ് കമ്മിറ്റികള്‍ രൂപീകരിക്കുo : എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കണമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പാര്‍ട്ടി നേതൃത്വത്തില്‍ ഹൗസ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന ചില വിമര്‍ശനങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ 49 പ്രതിനിധികള്‍ പങ്കെടുത്തു. ഹൗസ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭാവി കടമകളായി ഏറ്റെടുക്കും. ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ അണിനിരക്കുക, സഹകരണ മേഖലലെ തകര്‍ക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. കര്‍ഷക പോരാളികള്‍ക്ക് പ്രമേയത്തിലൂടെ അഭിവാദ്യം അര്‍പ്പിച്ച സമ്മേളനം കര്‍ഷക സമര വിജയ ദിനം സമ്മേളന നഗരിയില്‍ മധുരം പങ്കിട്ട് ആഘോഷിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...