പുതിയ മുഖത്തോടെ ഗവി ഇക്കോ ടൂറിസം സെന്റർ ; ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗവിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അനുവദിച്ച 1.90 കോടി രൂപ മുടക്കി നവീകരിച്ച ഗവി ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനം നാളെ (05 വെള്ളി) വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിര്‍വഹിക്കും. അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഗവിയിൽ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിക്കുന്നതിൽ അപര്യാപ്തത നിലനിൽക്കുകയായിരുന്നു. ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസിന് അഡ്വ. കെ.യു.ജനീഷ് കുമാർ എംഎൽഎ നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് 1.9 കോടി രൂപ ഗവി ഇക്കോ ടൂറിസത്തിന് അനുവദിച്ചത്.

സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ആധുനികരിച്ച ഇക്കോ കോട്ടെജുകൾ, ഭക്ഷണശാല, ബോട്ടിംഗ് സംവിധാനങ്ങള്‍ എന്നിവക്കാണ് തുക വിനിയോഗിച്ചത്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഗവി ഇക്കോ ടൂറിസം സെന്റർ പ്രവർത്തിക്കുന്നത്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ ലതികാ സുഭാഷ് സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഓമല്ലൂർ ശങ്കരൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടറും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ  ചെയർമാനുമായ
എ. ഷിബു ഐ എ എസ് മുഖ്യപ്രഭാഷണം നടത്തും.

കെ എഫ് ഡി സി മാനേജിങ് ഡയറക്ടർ ജോർജി.പി. മാത്തച്ചൻ ഐ എഫ് എസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ഗോപി, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആർ പ്രമോദ്, ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ എസ് സുജ, വാർഡ് മെമ്പർ ഗംഗമ്മ മുനിയാണ്ടി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, കെ എഫ് ഡി സി ഡയറക്ടർമാരായ പി ആർ ഗോപിനാഥൻ, കെ എസ് ജ്യോതി, അബ്ദുൽ റസാഖ് മൗലവി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുൺ ഐ എഫ് എസ്, ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ബി ശശി കുമാർ, വനം വകുപ്പ് ജോയിൻ സെക്രട്ടറിമാരായ സുരേഷ് ടി ടി, ഷാജൻ എ , കെ എസ് എഫ് ഡി സി ഗവി ഡിവിഷണൽ മാനേജർ സജീർ എന്നിവർ സംസാരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...