ഗവി മേഖലയിലെ ഉന്നതികള്‍ ഭക്ഷ്യ കമ്മീഷന്‍ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ല സന്ദര്‍ശനത്തിന്റ ഭാഗമായി സീതത്തോട് പഞ്ചായത്തിലെ സായിപ്പന്‍കുഴി, മൂഴിയാര്‍, ഗവി ഗോത്ര വര്‍ഗ ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജിനു സഖറിയ ഉമ്മന്‍, ജില്ലയുടെ ചുമതലയുള്ള അംഗം ഷീല വിജയകുമാര്‍, കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.

ഉന്നതികളിലെ ഗുണഭോക്താക്കളെ കമ്മീഷന്‍ നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതി ആനുകൂലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. മൂഴിയാര്‍ ഉള്‍പ്പെടെയുള്ള ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട വഴി റേഷന്‍ ആനുകൂല്യം ലഭിക്കുന്നു എന്ന് ബോധ്യമായി. മൂഴിയാറില്‍ പ്രവര്‍ത്തിക്കുന്ന 100-ാം നമ്പര്‍ അങ്കണവാടി, ഗവി കൊച്ചു പമ്പയിലെ 103-ാം നമ്പര്‍ അങ്കണവാടി എന്നിവ സന്ദര്‍ശിച്ചു. അങ്കണവാടികളില്‍ പോഷകാഹര വിതരണം ഉറപ്പാക്കി. സെന്ററിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്താനും അങ്കണവാടികളില്‍ സ്ഥിരമായി കുട്ടികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്‍കി. മൂഴിയാര്‍ അങ്കണവാടി സ്മാര്‍ട്ട് അങ്കണവാടി ആയി ഉയര്‍ത്താന്‍ കമ്മീഷന്‍ ഇടപെടും.

ഉച്ചഭക്ഷണ പദ്ധതി വിലയിരുത്താന്‍ കമ്മീഷന്‍ മൂഴിയാര്‍ സര്‍ക്കാര്‍ യു.പി.എസ്, ഗവി. ജിഎല്‍പിഎസ് എന്നിവ സന്ദര്‍ശിച്ചു. ഗവിയില്‍ പ്രവര്‍ത്തിക്കുന്ന 145-ാം നമ്പര്‍ റേഷന്‍ ഡിപ്പോയുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ, ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ്, പട്ടിക വര്‍ഗവകുപ്പ് എഡിറ്റിഒ ശശിധരന്‍, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ്. കെ. പിള്ള, ജില്ലാ നൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ വിജയശ്രീ, ശ്രീദേവി, റേഷനിങ് ഇന്‍സ്പെട്കര്‍മാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, വനം, പോലിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...