ഗസ്സ വംശഹത്യ ; അന്താരാഷ്ട്ര കോടതിയുടെ ഇടക്കാലവിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്​ യു.എൻ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി/ ദുബായ് : ഗസ്സയിൽ വംശഹത്യ തടയാനുള്ള നടപടികൾ ഇസ്രായേൽ സ്വീകരിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധി നടപ്പാക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന്​ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്​. ഇടക്കാലവിധി തള്ളുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അതേസമയം, ഖത്തർ മധ്യസ്ഥതയിൽ ബന്ദിമോചന ചർച്ച ഊർജിതമായി തുടരുകയാണ്. യു.എസ് പ്രസിഡന്‍റ് ജോ​ ബൈഡൻ ഖത്തർ അമീറുമായി സംസാരിച്ചു. അതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26,000 കവിഞ്ഞു. ചെങ്കടലിൽ ഇന്നലെ രാത്രിയിലും ബ്രിട്ടീഷ്​ എണ്ണക്കപ്പലിനുനേരെ ഹൂതി ആക്രമണമുണ്ടായി.

ദക്ഷിണാഫ്രിക്ക നൽകിയ കേസിലുണ്ടായ അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ ഇടക്കാലവിധിയിൽ സമ്മിശ്ര പ്രതികരണമാണു പുറത്തുവന്നത്. ആക്രമണം അവസാനിപ്പിക്കണമെന്ന ഇടക്കാല ഉത്തരവ്​ കൂടി വിധിയിൽ പ്രതീക്ഷിച്ചിരുന്നതായി ദക്ഷിണാഫ്രിക്കൻ നേതൃത്വം പ്രതികരിച്ചു. അതേസമയം വംശഹത്യയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ രാജ്യങ്ങൾ കക്ഷിചേരാൻ സന്നദ്ധത അറിയിച്ചതായി വ്യക്​തമാക്കിയ ദക്ഷിണാഫ്രിക്ക, ഗസ്സയിലെ കൊടുംക്രൂരത തടയാൻ സമാനമനസ്​കരുമായി ചേർന്ന്​ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...