നിയമസഭ ചേരാന്‍ ഗവര്‍ണര്‍ നിബന്ധന വെച്ചതിന് പിന്നാലെ മന്ത്രിസഭായോഗം വിളിച്ച് ഗെഹ്‌ലോത്

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : ഇരുപത്തിയൊന്ന് ദിവസം മുമ്പ് എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കണം എന്നതടക്കമുള്ള മൂന്ന് നിബന്ധനകളോടെ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ മന്ത്രിസഭായോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ഗെഹ്‌ലോതിന്റെ വസതിയിലാണ് മന്ത്രിസഭായോഗം ചേരുന്നത്.

നിയമസഭ ചേരുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് അറിയിച്ച ഗവര്‍ണര്‍ കല്‍രാജ് മിശ്ര മുന്ന് നിബന്ധനകളുയര്‍ത്തി ഗെഹ്‌ലോതിന്റെ നിര്‍ദേശം മടക്കി അയച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 21 ദിവസത്തെ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഗെഹ്‌ലോത് സമര്‍പ്പിച്ച അപേക്ഷയില്‍ ഇക്കാര്യം ഇല്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

വിശ്വാസ വോട്ടെടുപ്പ് അജണ്ടയിലില്ലെങ്കില്‍ കോവിഡ് കണക്കിലെടുത്ത് 21 ദിവസം മുമ്പായി എംഎല്‍എമാര്‍ക്ക് നോട്ടീസ് അയക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സാമൂഹിക അകലം പാലിച്ച് എങ്ങനെ നിയമസഭ സമ്മേളിക്കുമെന്നാണ് ഗവര്‍ണറുടെ മറ്റൊരു ചോദ്യം. ഗവര്‍ണറുടെ പുതിയ നിലപാട് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. നിയമസഭ സമ്മേളിക്കാന്‍ മൂന്നാമത്തെ അഭ്യര്‍ത്ഥന അയുക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...