സേവനങ്ങൾ ഇനി വീട്ടുപടിക്കൽ : ലോക്കൽ സപ്പോർട്ട് മൊബൈൽ ആപ്പ് റെഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടിൽ ഇരുന്നുതന്നെ മൊബൈൽ ഫോണിലൂടെ അവശ്യ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മൊബൈൽ ആപ്പ് പുറത്തിറക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കൊച്ചി ഇൻഫോ പാർക്കിലെ ചില്ലർ പേയ്‌മെന്റ്‌ സൊല്യൂഷൻസ് എന്ന കമ്പനിയുമായി ചേർന്ന് കേരളത്തിലെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപയോഗിക്കാനാവും വിധം ‘ലോക്കൽ സപ്പോർട്ട് ’ (Local Support) എന്ന മൊബൈൽ ആപ്പ് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു.

ഓൺലൈൻ വിപണന സാദ്ധ്യതകൾ എല്ലാ കടകൾക്കും ഉപയോഗപ്പെടുത്തുക എന്നതും ഉപഭോക്താക്കൾക്ക് കഴിയുന്നത്ര മികച്ച സേവനം ലഭ്യമാക്കുക എന്നതുമാണ് ലക്ഷ്യം. പലചരക്ക്, പച്ചക്കറി തുടങ്ങി ഇലക്‌ട്രിക്കൽസ്, ഇലക്‌ട്രോണിക്സ് മുതലായ എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം.

റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും പ്രത്യേക വിഭാഗവുമുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ആപ്പ് ഉപയോഗിക്കാം. വ്യാപാരികൾ ബാങ്ക് അക്കൗണ്ടും ഐ.എഫ്. എസ്.കോഡും ആപ്പിൽ നൽകിയാൽ സുരക്ഷിതമായി ഡിജിറ്റൽ പണമിടപാടുകൾ നടത്താനും സാധിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ യൂണിറ്റുകൾ മുഖേന ഡെലിവറി സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ലോക്കൽ സപ്പോർട്ട് കസ്റ്റമർ കെയർ നമ്പർ: 99956 99899.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...