ക്വാറന്‍റൈനിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് ; ഇരുപതിലധികം പേർ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ഇരിട്ടിയിൽ നിരീക്ഷണത്തിലിരിക്കെ ജന്മദിനാഘോഷം സംഘടിപ്പിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. ആഘോഷ പരിപാടിയിൽ പങ്കെടുത്ത ഇരുപതിലധികം പേർ നിരീക്ഷണത്തിൽ. ക്വാറൻന്‍റൈന്‍ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ്  യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്തുപോയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് 20 പേര്‍ ഹൈ റിസ്ക് സമ്പര്‍ക്കത്തില്‍പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇരുനൂറിലധികം പേര്‍ സെക്കന്‍ഡറി സമ്പര്‍ക്കത്തിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും ആവശ്യപ്പെട്ടു. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍പെട്ട ഇരിട്ടിയിലെ എട്ട് ടൗണുകള്‍ അടയ്ക്കാനും തീരുമാനമായിട്ടുണ്ട്. ഇരിട്ടി നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍റെ പരാതിയെ തുടര്‍ന്ന് യുവാവിനെതിരെ ഇരിട്ടി പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...