ജെൻഡർ ക്ലബ്‌ @ സ്കൂൾ പദ്ധതിക്ക് പെരുനാട് ബഥനി ഹൈസ്കൂളിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടുംബശ്രീ ജെൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലിംഗ വിവേചനമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയായ ജെൻഡർ ക്ലബ്‌ @ സ്കൂൾ പദ്ധതിക്ക് പെരുനാട് ബഥനി ഹൈസ്കൂളിൽ തുടക്കമായി. ലിംഗ ഭേദമില്ലാതെ കുട്ടികളിൽ പഠനം, വിനോദം, സ്പോർട്സ്, കല, സാഹിത്യം തുടങ്ങിയ മേഖലയിൽ തുല്യ അവസരങ്ങളും പങ്കാളിത്തവും ഉറപ്പാക്കുക, സാമൂഹ്യ നീതി ഉറപ്പാക്കുന്ന തരത്തിലുള്ള പഠന പ്രക്രിയ കൊണ്ടുവരിക, അതിക്രമരഹിത സമൂഹം വാർത്തെടുക്കുവാൻ അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നതാണ് ജെൻഡർ ക്ലബ്‌ @ സ്കൂൾ പദ്ധതി.

പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് മോഹനൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ഉഷാകുമാരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെൻഡർ പ്രോഗ്രാം മാനേജർ പി.ആര്‍ അനുപ പദ്ധതി വിശദീകരണം നൽകി. പെരുനാട് സി ഡി എസ്സ് അക്കൗണ്ടന്റ് ബിന്ദു, കമ്മ്യൂണിറ്റി കൗൺസിലർ അൽഫിന സിയാദ്, ജെൻഡർ ആർ പി രജനി ബാലൻ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...

തുലാഭാര ചടങ്ങിനിടെ അപകടം; ത്രാസിന്റെ കയർ പൊട്ടിവീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരുക്കേറ്റു

0
തിരുവനന്തപുരം: തുലാഭാര ത്രാസിന്റെ കയര്‍ പൊട്ടിവീണ് കഴക്കൂട്ടം എംഎൽഎ വി മുരളീധരന്...