ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതവും സാക്ഷ്യവും സെമിനാറും സ്മൃതിയും നാളെ നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഫ്രാൻസിസ് മാർപാപ്പായുടെ ജീവിതവും സാക്ഷ്യവും സെമിനാറും അനുസ്മരണവും വൈ എം സി എ ദേശീയ കൗൺസിലിൻ്റെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 3.30 ന് ബിലീവേഴ്സ് ആശുപത്രി ആംഫി തിയറ്ററിൽ നടത്തപ്പെടും. വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജിൻ്റെ അധ്യക്ഷതയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും ഫാ. ബിജു പി.തോമസ് രചിച്ച ഫ്രാൻസിസ് മാർപാപ്പ സ്നേഹത്തിൻ്റെ പ്രകാശ ഗോപുരം എന്ന ജീവചരിത്ര ഗ്രന്ഥം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത മാർ ശാമുവേൽ തെയോഫിലോസ് മെത്രാപ്പോലിത്തായിക്ക് നല്കി പ്രകാശനം ചെയ്യും.

ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലിത്ത, ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്ത സഭകളുടെ ദേശീയ കൗൺസിൽ അധ്യക്ഷൻ ഡോ. ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പോലിത്ത എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നല്കും. ഡോ. പോൾ മണലിൽ പുസ്തകപരിചയം നടത്തും എന്ന് സംഘാടക സമിതി ചെയർമാർ ഫാ.ഡോ. സിജോ പന്തപ്പള്ളിൽ, ജനറൽ കൺവീനർ ലിനോജ് ചാക്കോ, പ്രോഗ്രാം കൺവീനർ ജോജി പി. തോമസ് എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...