ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനം ; പ്രതികരണവുമായി ഡബ്ല്യുസിസി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി. മാറ്റങ്ങൾ അനിവാര്യമാണെന്ന് ഡബ്ല്യുസിസി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സർക്കാരും സംഘടനകളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനർനിർമിക്കാമെന്നും ഡബ്ലൂസിസി വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യങ്ങളും വസ്തുതാപരമായി ശരിയല്ലെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. സിനിമ മേഖല പവിത്രമായതാണെന്ന മിഥ്യാബോധം ഫെഫ്കയ്ക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹേമ റിപ്പോർട്ടിലെ പേരുകൾ പുറത്തുവരണം എന്നാണ് ഫെഫ്കയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാള സിനിമ ലോക്കേഷനിലെ കാരവാനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിനടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തലില്‍ ഇനിയും വ്യക്തത വരാനുണ്ട്. കേട്ടറിവ് പോലും ഇല്ലാത്ത കാര്യങ്ങളാണ് രാധിക പറഞ്ഞത്. അന്വേഷണവുമായി രാധിക സഹകരിക്കണമെന്നും ഏത് ലൊക്കേഷനിലാണ് സംഭവം നടന്നതെന്ന് വെളിപ്പെടുത്തണമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. അമ്മ സംഘടനയില്‍ നിന്ന് രാജി വെച്ച മോഹൻലാലിനെ പിന്തുണച്ചും ഉണ്ണികൃഷ്ണൻ പ്രതികരിച്ചു. രാജിയുടെ സത്യസന്ധതയെ അംഗീകരിക്കണം. പൊതുസമൂഹവും മാധ്യമങ്ങളും പ്രതീക്ഷിക്കും വിധം ഇടപെടാൻ കഴിയാത്തത് കൊണ്ടാണ് ലാൽ രാജിവച്ചത്. അത് അദ്ദേഹത്തിൻ്റെ സ്വഭാവത്തിൻ്റെ ഭാഗമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...