ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു. ഷോവിനുള്ള ശിക്ഷ 8 ആഴ്ചകള്‍ക്കുള്ളില്‍ വിധിക്കും. മൂന്ന് കുറ്റങ്ങളായി ഷോവിന് 75 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

കഴിഞ്ഞ മെയ് 25 നായിരുന്നു കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ്  ഫ്ലോയിഡ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് ജോബൈഡന്‍ കോടതി നടപടികള്‍ വൈറ്റ് ഹൌസിലിരുന്ന് വീക്ഷിച്ചു. വിധികേള്‍ക്കാന്‍ കോടതിക്ക് പുറത്ത് വലിയ ജനകൂട്ടം തടിച്ചുകൂടുകയും മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു.

വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു അന്ന് ഡെറക് ചൗവിന്‍ അഞ്ചുമിനിറ്റോളം കഴുത്തില്‍ കാലുകൊണ്ട് ഞെരിച്ചത്. ”നിങ്ങളുടെ കാല്‍മുട്ടുകള്‍ എന്റെ കഴുത്തിലാണ്. എനിക്ക് ശ്വാസം മുട്ടുന്നു,” ജീവശ്വാസത്തിനായി കണ്ണീരോടെയുള്ള ജോര്‍ജ് ഫ്ലോയിഡിന്റെ യാചന ലോകത്തിന്റെ തന്നെ വേദനയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങള്‍ അരങ്ങേറുകയായിരുന്നു.

സംഭവം വിവാദമായപ്പോള്‍ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പോലീസുകാരേയും സേനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഫെഡല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...