സര്‍ക്കാരിന്റെ ഇരുട്ടടി ; ഇപോസ് യന്ത്രങ്ങള്‍ കേടായാല്‍ റേഷന്‍ കടയുടമ 25000 രൂപ പിഴ നല്‍കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇപോസ് യന്ത്രങ്ങള്‍ കേടായാല്‍ റേഷന്‍ കടയുടമ കാല്‍ ലക്ഷം രൂപയിലേറെ പിഴ നല്‍കണമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ  നിര്‍ദ്ദേശം. യന്ത്രം മാറ്റി പുതിയതു വെയ്ക്കുന്നതിനാണ് ജിഎസ്ടി നിരക്ക് ഉള്‍പ്പെടെ 25,500 രൂപ പിഴത്തുക. എന്നാല്‍ യന്ത്രത്തിന്റെ  വിവിധ ഭാഗങ്ങള്‍ തകരാറായാല്‍ അവ മാറ്റിവെയ്ക്കുന്നതിനുള്ള നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്. ഉദാഹരണത്തിനു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റ് മാറ്റിവെച്ചാല്‍ എണ്ണായിരം രൂപയിലേറെയാണു വ്യാപാരി ചെലവാക്കേണ്ടത്.

കൂടാതെ കാര്‍ഡ് ഉടമകള്‍ വിരല്‍ പതിപ്പിക്കുന്ന ഭാഗത്തെ മൊഡ്യൂള്‍ തകരാറായാല്‍ 6490 രൂപ നല്‍കണം. യന്ത്രത്തിന്റെ 32 വിവിധ ഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതിനു ചെലവഴിക്കേണ്ടി വരുന്ന തുക ഇനം തിരിച്ച്‌ അവരെ അറിയിച്ചു. ട്രഷറിയിലാണു തുക അടയ്‌ക്കേണ്ടത്. മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ക്കു തുക അടയ്ക്കാന്‍ ശേഷിക്കുന്നവരില്‍ നിന്ന്  ഈ നിരക്കു പ്രകാരം തുക ഈടാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 3 വര്‍ഷം മുമ്പാണ് സംസ്ഥാനത്തെ 14,250ല്‍ ഏറെ റേഷന്‍ കടകളില്‍ ഇപോസ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. ആകെയുള്ള 90.11 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ 90 ശതമാനത്തിലേറെ പേര്‍ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചതോടെ യന്ത്രങ്ങളില്‍ വിരല്‍ പതിപ്പിച്ചോ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി നല്‍കിയോ ആണ് റേഷന്‍ വിതരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...