പത്തനംതിട്ട : ജില്ലയിലെ വോളിബോളിന്റെ വളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച വോളിബോൾ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറും ജില്ലയുടെ ആദ്യ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായ ജോർജ്ജ് ഫിലിപ്പിനെ രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ദേശീയ കായികവേദി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
കെ.പി.സി.സി അംഗവും ജില്ല സ്പോർട്സ് കൗൺസിൽ മുൻ അംഗവുമായ പി. മോഹൻരാജ്, ജോർജ്ജ് ഫിലിപ്പിന് മൊമന്റോ നൽകി.
ജില്ലയിലെ കായിക മേഖലയുടെ വളർച്ചയ്ക്ക് അദ്ദേഹം നൽകിവരുന്ന എല്ലാ സഹായങ്ങൾക്കും പൊതുസമൂഹം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പി. മോഹൻരാജ് പറഞ്ഞു. ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ കലാം ആസാദ് , കെ.ആർ. അജിത്ത് കുമാർ , അജിത്ത് മണ്ണിൽ, എസ്. അഫ്സൽ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.