പത്തനംതിട്ടയില്‍ ഒന്‍പതു പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂണ്‍ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  ഒന്‍പതു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  1)  ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോന്നി അരുവാപ്പുലം സ്വദേശിനിയായ 29 വയസുകാരി.  2)  ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി ഈട്ടിച്ചുവട് സ്വദേശിയായ നാലു വയസുകാരന്‍.  3) ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിനിയായ 25 വയസുകാരി.  4) ജൂണ്‍ ആറിന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിയായ 66 വയസുകാരന്‍.  5)  ജൂണ്‍  ആറിന് മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 56 വയസുകാരി.  6)  ജൂണ്‍ നാലിന് ഡല്‍ഹിയില്‍ നിന്നും എത്തിയ ചെറുകോല്‍ കീക്കൊഴൂര്‍ സ്വദേശിയായ 64 വയസുകാരന്‍.  7) ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ പൂതങ്കര  ഇളമണ്ണൂര്‍ സ്വദേശിയായ 32 വയസുകാരന്‍.  8)  ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ മെഴുവേലി ഉളളന്നൂര്‍ സ്വദേശിയായ 39 വയസുകാരന്‍.  9)  ജൂണ്‍ 15ന് ബംഗളൂരില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശിയായ 42 വയസുകാരന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവര്‍.

ജില്ലയില്‍ ഇതുവരെ ആകെ 169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും  കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്.  കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.  ഇന്ന്  ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 12 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64 ആണ്. നിലവില്‍ ജില്ലയില്‍ 104 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 99 പേര്‍ ജില്ലയിലും  അഞ്ചു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 42 പേരും  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും   റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 58 പേരും ഐസൊലേഷനില്‍ ഉണ്ട്.  സ്വകാര്യ ആശുപത്രികളില്‍ അഞ്ചു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 116 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 25 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 566 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3299 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1213 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 118 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 205 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5078 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 133 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1121 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  175 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 11926 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 22 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 165 എണ്ണം പൊസിറ്റീവായും 10579 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 887 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 59 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1336 കോളുകള്‍ നടത്തുകയും 127 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...