Sunday, April 27, 2025 12:24 am

ജര്‍മ്മനിയില്‍ മലയാളികള്‍ക്ക് വന്‍ അവസരം : 300 ഓളം ഒഴിവുകള്‍

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മനിയില്‍ നഴ്‌സിങ് ജോലി ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക അവസരം ഒരുക്കുന്നു. നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ പദ്ധതി വഴിയാണ് അവസരമൊരുങ്ങിയിരിക്കുന്നത്. പദ്ധതിയുടെ അഞ്ചാം ഘട്ടമാണിത്. 300 നഴ്‌സുമാര്‍ക്കാണ് അവസരം ലഭിക്കുക. 39 വയസാണ് ഉയര്‍ന്ന പ്രായപരിധി. ഈ മാസം 29 നകം അപേക്ഷ നല്‍കണം. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി എസ് സി നഴ്‌സിങ് എന്നിവയാണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബി എസ് സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷണല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. കേരളീയരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാകും ട്രിപ്പില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനാവുക.

നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്‍. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മനിയില്‍ നിയമനത്തിനുശേഷം ജര്‍മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :www.norkaroots.org , www.nifl.norkaroots.org എന്നീ വെബ് സെറ്റുകള്‍ സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ജില്ലാതല പ്രശ്നോത്തരി ഏപ്രില്‍ 29 ന്

0
പത്തനംതിട്ട : ഹരിതകേരളം വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ...

വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി പോഷണ്‍ പക്വാഡ സംഘടിപ്പിച്ചു

0
പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ആഴാന്തകുഴി സ്വദേശി ശ്യാം...

വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി മരിച്ചു

0
നെടുമുടി: ആലപ്പുഴയിൽ വിവാഹചടങ്ങിൽ സംബന്ധിക്കാനെത്തിയ വിദ്യാർത്ഥി കാൽവഴുതി കുളത്തിൽ വീണ് മുങ്ങി...