ദീപാവലിയ്‌ക്ക് സ്വന്തമാക്കാം ജിയോഫോൺ നെക്‌സ്റ്റ് – വില 6,500 രൂപ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ച ജിയോഫോൺ നെക്‌സ്റ്റ് ദീപാവലി മുതൽ രാജ്യത്ത് വിപണിയിലെത്തും. 6,500 രൂപയ്‌ക്ക് ജിയോമാർട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയിൽ കടകളിൽ ഫോൺ വിതരണം ചെയ്യും. 1,999 രൂപയ്‌ക്ക് ഇഎംഐയായും ഫോൺ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

5.45 ഇഞ്ച് സ്‌ക്രീനുള്ള ഫോണിൽ മൾട്ടി – ടച്ച് എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആന്റി ഫിംഗർപ്രിന്റ് കോട്ടിങ്ങുള്ള കോർണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സുരക്ഷയും ഫോണിലുണ്ട്. 13 മെഗാപിക്‌സലുള്ള പിൻ ക്യാമറയും 8 മെഗാപിക്‌സലുള്ള മുൻ ക്യാമറയുമാണ് ഫോണിനുള്ളത്. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജും ഫോണിന് ലഭിക്കും. 3500 എംഎഎച്ച് ആണ് ബാറ്ററി.

വിവിധ ഫോട്ടോഗ്രാഫി മോഡുകളെ പിന്തുണയ്‌ക്കുന്ന മികച്ചതും ശക്തവുമായ ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ജിയോഫോൺ നെക്സ്റ്റിന്റെ ക്യാമറ ആപ്പായ ക്യാമറ ഗോയിലേക്ക് ഇന്ത്യ – തീം സ്‌നാപ്ടാറ്റ് ലെൻസ് നേരിട്ട് സംയോജിപ്പിക്കുന്നുണ്ട്. ആൻഡ്രോയിഡിന്റെ പ്രഗതി ഓഎസിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. ടെക്നോളജി ഭീമനായ ക്വാൽകോമിന്റെ പ്രോസസറാണ് ജിയോഫോൺ നെക്സ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. സംസാരിച്ച് കൊണ്ട് ഈ ഫോൺ പ്രവർത്തിപ്പിക്കാൻ സാധിക്കും. ഗൂഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ആപ്പ് തുറക്കാനും സെറ്റിംഗ്‌സ് നിയന്ത്രിക്കാനും ഫോണിന് സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...