ഡെപ്യൂട്ടി ബാങ്ക് മാനേജരായ യുവതി വാടകവീട്ടില്‍ മരിച്ചനിലയില്‍ ; കുറിപ്പില്‍ പോലീസുകാരുടെ പേരുകള്‍

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഡെപ്യൂട്ടി ബാങ്ക് മാനേജറായ യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫൈസാബാദിലെ പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലിചെയ്യുന്ന ലഖ്നൗ രാജാജിപുരം സ്വദേശി ശ്രാദ്ധ ഗുപ്ത (32) യെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. രണ്ട് പോലീസുകാരുടെ പേരുകളും മറ്റുചിലരുടെ പേരുകളും ആത്മഹത്യയ്ക്ക് കാരണമായി കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അയോധ്യ സീനിയർ പോലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ പാൽക്കാരനാണ് യുവതിയെ കാണാത്തതിനെ തുടർന്ന് മറ്റുള്ളവരെ വിവരമറിയിച്ചത്. പാൽക്കാരൻ വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ജനൽവഴി നോക്കിയപ്പോളാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഇതോടെ പോലീസിനെയും വിവരമറിയിച്ചു.

പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. തന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായി ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും കോൺസ്റ്റബിളിന്റെയും പേരുകളാണ് യുവതി കുറിപ്പിൽ എഴുതിയിരിക്കുന്നത്. മറ്റുചിലരുടെ പേരുകളും കുറിപ്പിലുണ്ട്. എന്നാൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 2015 ലാണ് ശ്രാദ്ധ ഗുപ്ത ബാങ്കിൽ ജോലിക്ക് കയറുന്നത്. പിന്നീട് ഡെപ്യൂട്ടി മാനേജറായി പ്രൊമോഷൻ ലഭിക്കുകയായിരുന്നു. 2018 മുതൽ ഫൈസാബാദിലാണ് ജോലിചെയ്തുവരുന്നത്. ഇവിടെ വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇടയ്ക്ക് മാത്രമേ ലഖ്നൗവിലെ സ്വന്തം വീട്ടിലേക്ക് പോകാറുണ്ടായിരുന്നുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....