പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി. ഞാനും മേയർ ആയിരുന്നു. പ്രധാനമന്ത്രി വരുമ്പോൾ മൂന്നാമത് സ്വീകരിക്കുന്നത് മേയർ ആണ്. BJP മേയർ പ്രധാനമന്ത്രിയെ ഔദ്യോഗിക വസ്ത്രം ധരിച്ച് സ്വീകരിക്കുമെന്നായിരുന്നു വാഗ്ദാനം. വിശദീകരണങ്ങൾ അംഗീകരിക്കാനാകില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. BJP ഗ്രൂപ്പിസമാണോ, വി വി രാജേഷിനോടുള്ള എതിർപ്പാണോ കാരണമെന്ന് അറിയില്ല. പ്രധാനമന്ത്രി മേയറെ സ്വീകരിക്കാൻ കൂട്ടാത്തത്. തലസ്ഥാന നഗരിയോടുള്ള അവഗണന. പ്രോട്ടോക്കോൾ മാനുവൽ ഉണ്ട്. അത് അനുസരിച്ചാണ് നടപ്പാക്കേണ്ടത്. അതിനെ മേയർ തെറ്റായി ധരിച്ചിരിക്കുന്നു. അതാണ് വി വി രാജേഷ് ന്യായീകരിക്കുന്നത്.

തിരുവനന്തപുരം നിവാസികൾ എല്ലാം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ തിരുവനന്തപുരത്തിന് ഒരു വികസന പദ്ധതിയും പ്രഖ്യാപിച്ചില്ല. വികസന പദ്ധതികൾ പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം. വികസനത്തെ സംബന്ധിച്ച് ഒരക്ഷരം പോലും മിണ്ടാൻ പ്രധാനമന്ത്രി തയ്യാറായില്ല. മരുഭൂമിയിൽ ഒരു തുള്ളി വെള്ളം നൽകുന്നത് പോലെയാണ് ട്രയിൻ അനുവദിച്ചത്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു. PM ശ്രീയിലെ പണം കേരളം വാങ്ങുന്നില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അങ്ങനെ അല്ല. പണം തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ളയിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ വീട്ടിൽ പോയി ആശ്വസിപ്പിച്ചത് BJP നേതാക്കൾ ആണ്. അത് പ്രധാനമന്ത്രി അറിഞ്ഞുകാണില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...