ആറന്മുളയില്‍ പരിഗണിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ….

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ആറന്മുള മണ്ഡലത്തിന്റെ ചിത്രം യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മാറിമറിയുകയാണ്. ആദ്യഘട്ടത്തില്‍ യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍തന്നെ ആറന്മുളയില്‍ മത്സരിക്കണം എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ആദ്യപട്ടികയില്‍ ഇടംപിടിച്ച അബിന്‍ വര്‍ക്കി ചെങ്ങന്നൂരില്‍ മത്സരിക്കുവാനാണ് സാധ്യത. ആറന്മുള മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സിറ്റിംഗ് എം.എല്‍.എ വീണാ ജോര്‍ജ്ജാണ് മത്സരരംഗത്ത് ഉണ്ടാകുക. ജനങ്ങളുടെ ഇടയില്‍ വീണാ ജോര്‍ജ്ജിന്റെ സ്വീകാര്യത നഷ്ടപ്പെട്ടതിനാല്‍ മണ്ഡലം തിരികെപിടിക്കാമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ജില്ലാ ആസ്ഥാനം എന്ന നിലയില്‍ ആറന്മുള മണ്ഡലത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

നിലവില്‍ ആറന്മുള മണ്ഡലത്തിലേക്ക് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ്‌ കൊച്ചുപറമ്പില്‍, മുന്‍ നഗരസഭാ ചെയര്‍മാനും നിലവില്‍ ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ.എ.സുരേഷ് കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡണ്ടും നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ പി.മോഹന്‍രാജ് എന്നിവരുടെ പേരുകള്‍ സജീവമായി പരിഗണിക്കുന്നതായാണ് വിവരം. കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്റെ പേരും പരിഗണനയിലാണ്. വിജയസാധ്യത മാത്രം പരിഗണിച്ചുകൊണ്ടായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കുക. സിറ്റിംഗ് എം.എല്‍.എമാരെയും  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരീയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടവരെയും ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്നാണ് വിവരം.

പ്രൊഫ.സതീഷ്‌ കൊച്ചുപറമ്പില്‍ കോന്നിയില്‍ മത്സരിക്കുമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. തിരുവല്ല സ്വദേശിയായ ഇദ്ദേഹം ആറന്മുള മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ പൊതുരംഗത്ത് സജീവമാണ്. എന്നാല്‍ കോന്നി മണ്ഡലത്തില്‍ ഡി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രം അടുപ്പമുള്ള ആളാണ്‌ ഇദ്ദേഹം. കൂടാതെ ഈഴവ സമുദായത്തില്‍പ്പെട്ട ആളായതിനാല്‍ ഈ പരിഗണനയും കോന്നിയില്‍ ലഭിക്കാം. നിലവില്‍ പത്തനംതിട്ട ജില്ലയില്‍ സതീഷ്‌ കൊച്ചുപറമ്പില്‍ മത്സരിച്ചാല്‍ വിജയസാധ്യതയുള്ള ഏക മണ്ഡലം ആറന്മുള മാത്രമാണ്.

കോന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കണം എന്നുണ്ടെങ്കില്‍ യു.ഡി.എഫ് വോട്ടുകള്‍ക്ക് പുറമേ നായര്‍ ഈഴവ ക്രിസ്ത്യന്‍ വോട്ടുകളും ഇടതുപക്ഷ വോട്ടുകളും ലഭിക്കണം. നിലവില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയായി വന്നെങ്കില്‍ മാത്രമേ ഈ വോട്ടുകളെല്ലാം ഏകോപിപ്പിക്കാന്‍ കഴിയൂ. അടൂര്‍ പ്രകാശിന് മത്സരിക്കുവാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ മനസ്സാക്ഷി സൂഷിപ്പുകാരനായ റോബിന്‍ പീറ്റര്‍ ആയിരിക്കും ഉചിതം. അടൂര്‍ പ്രകാശിന്റെ ഒപ്പം നടന്ന് കോന്നി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സുപരിചിതനാണ് റോബിന്‍ പീറ്റര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...