ന്യുഡൽഹി: വിവിധ കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരെയും പുറത്തുപോയവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ‘ഘർ വാപസി’ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷനൽ ലീഗ്. ‘ബാക് ടു ഹോം’ എന്ന് പേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതിക്ക് പുറമെ പാർട്ടിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിന് വിവിധ കർമ പദ്ധതികളും ദേശീയ കമ്മിറ്റി ആസൂത്രണം ചെയ്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷനൽ ലീഗിന് നേരിട്ട തിരിച്ചടികളെ കുറിച്ച് പഠിക്കാൻ ദേശീയ കമ്മിറ്റി നിയോഗിച്ച ഉപസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തുടർ ചർച്ചകൾ നടത്തി പ്രവർത്തനരേഖകൾ രൂപപ്പെടുത്തി ദേശീയ സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































