ടെറസിന് മുകളില്‍ പാതിരാത്രി വെളുത്ത രൂപം ; ഭയന്ന് വിറച്ച്‌ ജനങ്ങള്‍ – കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

വാരാണസി: രാത്രിയെ ഭയപ്പെടുന്ന ചുരുക്കം ചിലര്‍ എങ്കിലും ഉണ്ടാകാം. തനിച്ച്‌ പാത്രി രാത്രികളില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിനെ പറ്റി ഒന്നും ചിന്തിക്കാന്‍ കഴിയാത്തവര്‍. ചിലര്‍ക്കാണെങ്കില്‍ നല്ല ധൈര്യം ആവും ഉണ്ടാവുക. ഏതു സമയവും അവര്‍ തയ്യാറാണ് എങ്ങോട്ട് വേണം എങ്കിലും പോകാന്‍. എന്നാല്‍ ഒരു പാതിരാത്രി ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന് നോക്കുമ്പോള്‍ പെട്ടന്ന് ഒരു വെളുത്ത രൂപം കണ്ടാലോ . അടുത്ത വീട്ടിലെ ടെറസിലൂടെ അവ നടക്കുകയാണെങ്കിലോ. ഒന്നു ഞെട്ടാത്തവരായി ആരും ഉണ്ടാവില്ല. അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ വീണ്ടും അങ്ങനെ ഒരു ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കുകയാണ്.

വാരാണസിയിലാണ് സംഭവം. ബാഡി ഗാബി പ്രദേശത്തെ വിഡിഎ കോളനിയില്‍ നിന്നും ഉള്ള ദൃശ്യങ്ങളാണ് വാട്ട്‌സ്‌ആപ്പിലൂടെ വൈറലായിരിക്കുന്നത്. ഇതോടെ പ്രദേശ വാസികള്‍ ഒന്നാകെ ഭയന്നിരിക്കുകയാണ്. നിഴല്‍ പോലെ ഒരു രൂപം ടെറസിന് മുകളിലൂടെ നടക്കുന്നതാണ് ദൃശ്യത്തില്‍ കാണാന്‍ സാധിക്കുന്നത്. മൂന്ന് വീഡിയോകളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.

സംഭവത്തില്‍ ഭേലുപുര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആളുകള്‍ ഭയന്നിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ എന്ത് എന്ന് അറിയാത്ത് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രദേശത്ത് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും ഭേലുപുര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ രമാകാന്ത് ദുബേ പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ സത്യമാണെന്നും അല്ലെന്നും വിശ്വസിക്കുന്ന നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വ്യാജവീഡിയോകള്‍ പ്രചരിപ്പിക്കരുത് എന്ന് വാരാണസിയിലെ ജനങ്ങളോട് ഡിസിപി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...