2016 നവംബര്‍ എട്ടിലെ പ്രേതം വീണ്ടും ; 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: രാജ്യത്ത് 2000 രൂപ നോട്ട് പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. 2000 രൂപ നോട്ട് പിന്‍വലിക്കലിന്റെ ലക്ഷ്യം സര്‍ക്കാര്‍ വിശദീകരിക്കണം. നോട്ട് അസാധുവാക്കല്‍ വലിയ വിപത്തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര വിമര്‍ശിച്ചു. 2016 നവംബര്‍ എട്ടിലെ പ്രേതം രാജ്യത്തെ വീണ്ടും വേട്ടയാടാനെത്തിയെന്നും അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ലോകത്ത് കണ്ടുവരുന്ന ചിപ്പ് ദൗര്‍ലഭ്യമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ കാരണമെന്ന ന്യായീകരണം കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം പ്രവര്‍ത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് വിശ്വഗുരുവിന്റെ പതിവെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമര്‍ശനം. അതേസമയം നിലവില്‍ 2000 രൂപ നോട്ട് ഉപയോഗിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സെപ്റ്റംബര്‍ 30 വരെ മാത്രമേ നോട്ടിന് പ്രാബല്യം ഉണ്ടാവുകയുള്ളൂ. സെപ്റ്റംബര്‍ 30നകം ബാങ്കുകളില്‍ എത്തി 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...