അരൂർ : അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണുണ്ടായ അപകടം അങ്ങേയറ്റം വേദന ഉണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം ഒരു അപകടം ഏത് സമയത്തും ഉണ്ടാകുമെന്ന പേടിയിലായിരുന്നു. ആലപ്പുഴ ഇത്തരത്തിലുള്ള ഒരു അപകടം മുൻപ് നടന്നു. പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയതാണെന്ന് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാരിന് നാല് തവണ കത്ത് നൽകിയിരുന്നു. ആലപ്പുഴ കളക്ടറേറ്റിൽ നിരവധി തവണ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നു. സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്നത് കൃത്യമായി സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെയാണ്. നാൽപതിലധികം പേരാണ് അരൂർ-തൂറവൂർ പാതയിൽ മാത്രം മരണപ്പെട്ടിട്ടുള്ളത്. മനുഷ്യ ജീവന് വില കൽപ്പിക്കാത്ത സമീപനം മാറ്റണമെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ദേശീയ പാത അതോറിറ്റിക്കും കേന്ദ്രമന്ത്രിയ്ക്കും നിവേദനം നൽകിയിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























