പട്ന: നിരവധി വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ് മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും രംഗത്ത്. 1947ല്‍ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ”രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. 1947ന് മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രവുമായി മുന്നോട്ടുപോയി. ഞങ്ങളുടെ പൂര്‍വ്വികര്‍ ചെയ്ത വലിയ തെറ്റിന് ഞങ്ങള്‍ വില നല്‍കുകയാണ്. അന്ന് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയച്ച് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
മറ്റ് ദേശങ്ങളിലായിപ്പോയ ഇന്ത്യക്കാര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ അവര്‍ എവിടെ പോകും? ബുധനാഴ്ച ബീഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്. 2015ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) രാജ്യവ്യാപക പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.