തിരുവനന്തപുരം : തൊണ്ടയില്‍ മിക്സച്ചര്‍ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കുഞ്ഞിന്റെ പിതാവ് രംഗത്ത് . കൃത്യമായി പ്രാഥമിക ശുശ്രൂഷ നല്‍കാതെയാണ് കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് വിട്ടതെന്ന് അച്ഛന് വ്യക്തമാക്കി. ആശുപത്രിയില്‍ 108 ആംബുലന്‍സ് ഉണ്ടായിട്ടും പുറത്ത് നിന്ന് വിളിക്കാന്‍ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒന്നാം ക്ലാസുകാരി തൊണ്ടയില്‍ മിക്സചര്‍ കുടുങ്ങി മരിച്ചത്. കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടന്‍ അടുത്തുള്ള ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍ അവിടെ കൃത്യമായ ചികിത്സ ഉണ്ടായില്ലെന്ന് അച്ഛന് വ്യക്തമാക്കി .