കൊല്‍ക്കത്ത: പ്രതിശ്രുത വരനുമായുള്ള വീഡിയോ കോളിനിടെ 22കാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂരിലെ ബന്‍സിഹാരിയിലാണ് സംഭവം. രാജ്പൂരിലെ നന്ദിത റോയി എന്ന യുവതിയാണ് മരിച്ചത്.
പ്രതിശ്രുത വരന്‍ ബാബു ദാസുമായുകള്ള വീഡിയോ കോളിനിടെ വാക്കു തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നിയന്ത്രണം വിട്ട യുവതി സീലിങ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ബാബു ദാസ് ബന്‍സിഹാരി പോലീസിനെ വിവരമറിയിച്ചെങ്കിലും വീട്ടിലെത്തിയപ്പോഴേക്കും വൈകിയിരുന്നു.
വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മകള്‍ ജീവനൊടുക്കിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്. മകള്‍ മരിക്കുന്നത് കണ്ടുകൊണ്ടിരുന്ന ബാബു ദാസ് തങ്ങളെ അറിയിക്കാതെ പോലീസിനെയാണ് വിളിച്ചതെന്നും ഇല്ലെങ്കില്‍ നന്ദിതയെ രക്ഷിക്കാമായിരുന്നെന്നും കുടുംബം ആരോപിച്ചു. ബാബു ദാസിനെതിരെ യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി.