പെണ്‍കുട്ടി പീഡിപ്പിച്ചെന്ന് പരാതി നല്‍കി ; ഹരിയാനയിലെ കര്‍നാല്‍ ജില്ലയില്‍ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ് : പെണ്‍കുട്ടി പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയതിനെ തുടർന്ന്  ഹരിയാനയില്‍ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്.  വിഷം കഴിച്ചാണ് രണ്ടുപേരും ആത്മഹത്യചെയ്തതെന്ന് പോലീസ് പറഞ്ഞു.

വിശാല്‍, സഹീല്‍ എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്ത് വിഷം കഴിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരികരിക്കാനാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

തഖാന ഗ്രാമത്തിലുള്ള പെണ്‍കുട്ടി പോലീസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച്‌ പീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തക്കളായ വിശാലും സഹിലും നിരന്തരം പീഡിപ്പിച്ചതായി പെണ്‍കുട്ടിയില്‍ പരാതിയില്‍ പറയുന്നതായും പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചുരുന്നു. ഇതിന് പിന്നാലെ യുവാക്കള്‍ മാനസികമായി പ്രയാസത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത് ഇരുവരും നിരപരാധികളാണെന്നും അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമാണ് ആരോപണം. പോലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...