ചിതലിനെ കൊല്ലാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി  പൊള്ളലേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:  ചിതലിനെ കൊല്ലാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടി  പൊള്ളലേറ്റു മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച  ചെന്നൈക്കടുത്ത് പല്ലാവരത്താണ് സംഭവം.   ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന്‍ ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്.

പെയിന്റിങ് തൊഴിലാളിയായ ബാഷ പെയിന്റിലൊഴിക്കുന്ന തിന്നര്‍ ചിതല്‍ ശല്യമുള്ളിടത്തെല്ലാം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. തിന്നറാെഴിച്ചതോടെ തീ ആളിപ്പടര്‍ന്നു.  വീട്ടിലെ സാധനങ്ങളിലേക്ക് പടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

വാതില്‍ ഉള്ളില്‍നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനുമായില്ല.   തീ പടര്‍ന്ന് പിടിച്ചതോടെ ഹുസൈനും കുടുംബവും ഇറക്കെ നിലവിളിച്ച് അയല്‍വാസികളെ വിളിച്ചു.   കരച്ചില്‍ കേട്ട് അയല്‍വാസികളെത്തിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിയുന്നത്. വാതില്‍ കുറ്റിയിട്ടിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.  ഒടുവില്‍ വാതില്‍പൊളിച്ച് തീയണയ്ക്കുമ്പോഴേക്കും മൂവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിരുന്നു.  സാരമായി പരിക്കേറ്റ ഫാത്തിമ ആശുപത്രിയില്‍ എത്തിയപ്പോഴേക്ക് മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാരൻ നായർ കേരളത്തിന്‍റെ സ്വത്താണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്‍റെ...

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...