കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അച്ഛന്‍ സനു മോഹനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇതിനിടെ എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തത്തിന്റെ പരിശോധന ഫലം ഉടന്‍ ലഭിക്കും. ഇതോടെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.
വൈഗയുടെ മരണത്തിന് മുന്‍പ് ഫ്‌ളാറ്റില്‍ മറ്റാരെങ്കിലും എത്തിയിരിക്കാമെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഫ്‌ളാറ്റില്‍ നിന്ന് രക്തക്കറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റില്‍ കണ്ടെത്തിയ രക്ത പരിശോധന ഫലം ഉടന്‍ ലഭിക്കും.ഇവര്‍ താമസിച്ചിരുന്ന കങ്ങരപ്പടിയിലേ ഫ്‌ളാറ്റില്‍ നിന്ന് വൈഗ മരണപ്പെട്ട തൊട്ടടുത്ത ദിവസമാണ് രക്തക്കറ കണ്ടെത്തിയത്. പരിശോധനാഫലം ഇന്നോ നാളെയോ നല്‍കണമെന്ന് ലാബ് ജീവനക്കാര്‍ പോലീസിനെ അറിയിച്ചു.