കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത : സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ബെഡുകൾ നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളില്‍ ഒരേ സമയം ഇരുനൂറ് പേരില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്  നിയന്ത്രിക്കാന്‍ ജില്ല കലക്ടര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

പൊതുഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...