ഇ​ൻ​സ്​​റ്റ​ഗ്രാമിലൂടെ പെൺകുട്ടിയുടെ അ​ര്‍ധ​ന​ഗ്​​ന ചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ചു ; രണ്ടുപേര്‍ അറസ്​റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ : സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ്ര​ണ​യ​ത്തി​ലാ​യ 13 കാ​രി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വാ​ക്ക​ളെ തൊ​ടു​പു​ഴ പോ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​ക്ക​ന്‍ചേ​രി ആ​മ​ക്കു​ളം ചെ​മ്പ​ളി​യാം​കു​ന്ന് വീ​ട്ടി​ല്‍ വി. ദി​ലീ​പ് (23), കി​ഴ​ക്കം​ചേ​രി കു​ന്ന​ക്കാ​ട് ക​ണ്ണ​ക്കു​ളം വ​ട​ക്കേ​വീ​ട്ടി​ല്‍ അ​ജി​ത്ത് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​യ 13 കാ​രി​യെ ഇ​ൻ​സ്​​റ്റ​ഗ്രാം​വ​ഴി പ​രി​ച​യ​പ്പെ​ട്ട ദി​ലീ​പ് ക​ഴി​ഞ്ഞ മാ​സം ആ​ദ്യം അ​ര്‍ധ​ന​ഗ്​​ന ചി​ത്ര​ങ്ങ​ള്‍ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് സു​ഹൃ​ത്താ​യ അ​ജി​ത്തി​നെ കാ​ണി​ച്ചു. പി​ന്നീ​ട് അ​ജി​ത്ത് പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ ഫോ​ട്ടോ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി വീ​ട്ടി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും പോലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

തൊ​ടു​പു​ഴ സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ര്‍ വി.​സി വി​ഷ്ണു​കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ബൈ​ജു പി ​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ ഇ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തു​ക​യും ഇ​ത്​ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും വ​ട​ക്ക​​ഞ്ചേ​രി​യി​ല്‍ ​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ, ഐ.​ടി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. എ​സ്.​ഐ ഷാ​ഹു​ല്‍ ഹ​മീ​ദ്, എ.​എ​സ്.​ഐ ഷം​സു​ദ്ദീ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഡോ​ണ്‍ സെ​ബാ​സ്​​റ്റി​ൻ, പി.​കെ. ജി​ന്ന എ​ന്നി​വ​രും പോ​ലീ​സ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

സ്കൂള്‍ തുറന്നിട്ടും മഴയെത്തിയിട്ടും ജില്ലയിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : അധ്യന വര്‍ഷം ആരംഭിച്ചിട്ടും പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍...

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...